വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.13 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,994 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,13,54,689 ആയി ഉയര്‍ന്നു. 5,946 പേരാണ് ഒരുദിവസം മാത്രം മരണപ്പെട്ടത്. കൊവിഡിന്റെ പിടിയില്‍പ്പെട്ട് ഇതുവരെ 7,63,353 പേരുടെ ജീവന്‍ നഷ്ടമായി. 1,41,47,925 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. 64,43,411 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 64,565 പേരുടെ നില ഗുരുതരവുമാണ്. രോഗവ്യാപനം കൂടുതലുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 60,600 പേരാണ് പുതുതായി രോഗബാധിതരായത്.
രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 54,76,266 ആയി. 1,71,535 മരണങ്ങളുമുണ്ടായി. 28,75,147 പേര്‍ രോഗമുക്തരായപ്പോള്‍ 24,29,584 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 17,217 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബ്രസീലിലും സ്ഥിതിഗതികള്‍ അത്യന്ത്യം ഗുരുതരമാണ്. 24 മണിക്കൂറിനിടെ അരലക്ഷം പേരാണ് ഇവിടെ രോഗികളായത്. ആയിരം പേര്‍ മരണപ്പെടുകയും ചെയ്തു. ആകെ 32,78,895 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,06,571 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 23,84,302 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 7,88,022 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 15,412 പേരുടെ നില ഗുരുതരമാണ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു.
മരണവും അരലക്ഷത്തിലേക്ക് എത്തുകയാണ്. ഇതുവരെ 18,07,556 പേരാണ് രോഗമുക്തരായത്. 6,68,532 പേര്‍ ചികില്‍സയില്‍ കഴിയുന്നു. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ കൊവിഡ് ബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 9,12,823 (15,498), ദക്ഷിണാഫ്രിക്ക- 5,79,140 (11,556), പെറു- 5,16,296 (25,856), മെക്‌സിക്കോ- 5,11,369 (55,908), കൊളംബിയ- 4,45,111 (14,492), ചിലി- 3,82,111 (10,340), സ്‌പെയിന്‍- 3,58,843 (28,617), ഇറാന്‍- 3,38,825 (19,331), യുകെ- 3,16,367 (41,358), സൗദി അറേബ്യ- 2,95,902 (3,338).