തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി. ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവുണ്ടായതായാണ് ഡിഎംഇ റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ട4 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. എസ് ഫോര്‍ യൂണിറ്റിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പിജെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന് ഭാഗമായി വിളിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി കെ മുരളീധരന് ഡിഎംഇ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ആരോഗ്യമന്ത്രി നിയോഗിച്ചിരുന്നു. മോശമായി പെരുമാറിയ ജീവനക്കാര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍, സര്‍ജറി ഓര്‍ത്തോ വിഭാഗം മേധാവിമാര്‍ എന്നിവര്‍ ആണ് അന്വേഷണ സമിതിയില്‍ ഉള്ളത്. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തില്‍ കാലിന് പരുക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവില്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...