Monday, April 14, 2025 7:16 am

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 2.52 ലക്ഷം പേര്‍ക്ക് ; 7.83 ലക്ഷം മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 2.52 ലക്ഷം പേര്‍ക്ക്. ഇന്നലെ മാത്രം 6,266 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 2.22 കോടി ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1.50 കോടി ജനങ്ങള്‍ രോഗമുക്തി നേടി. 7.83 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ 64.74 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളാണ് കൊവിഡ് ബാധിതരില്‍ മുന്നിലുളളത്. അമേരിക്കയില്‍ ഇന്നലെ മാത്രം 43,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,358 പേര്‍ മരിച്ചു. ആകെ 56.55 ലക്ഷം ജനങ്ങള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 30.11 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 24.69 ലക്ഷം പേരാണ് ചികിത്സയിലുളളത്. 1.75 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ ജീവന്‍ നഷ്ടമായി.

ബ്രസീലില്‍ 34.11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25.54 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.47 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 1.10 ലക്ഷം ആളുകള്‍ മരിച്ചു. ഇന്നലെ മാത്രം 48,637 പേര്‍ക്കാണ് ബ്രസീലില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,365 പേര്‍ ഇന്നലെ മാത്രം മരിച്ചു. റഷ്യയില്‍ 9.32 ലക്ഷം പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 5.92 ലക്ഷം പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ 282 പേരും മെക്‌സിക്കോയില്‍ 266 പേരും കൊളംബിയയില്‍ 247 പേരും അര്‍ജന്റീനയില്‍ 234 പേരും പെറുവില്‍ 177 പേരും റഷ്യയില്‍ 132 പേരുമാണ് ഇന്നലെ മരിച്ചത്.ഗള്‍ഫ് രാജ്യങ്ങളായ സൗദിയില്‍ 3.01 ലക്ഷം പേര്‍ക്കും ഖത്തറില്‍ 1.15 ലക്ഷം പേര്‍ക്കും ഒമാനില്‍ 83,418 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ ഇതുവരെ 3,470 പേരാണ് മരിച്ചത്. ഖത്തറില്‍ 193 പേരും ഒമാനില്‍ 597 പേരും ഇതുവരെ മരണമടഞ്ഞു. സൗദിയില്‍ 2.72 ലക്ഷം പേര്‍ രോഗമുക്തി നേടി.

ലോകത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളില്‍ ഇന്ത്യയാണ് മുന്നില്‍. ഇന്നലെ മാത്രം 65,022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,089 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികള്‍ 27.66 ലക്ഷമായി. ഇതില്‍ 20.36 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 53,014 പേരാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍.

മഹാരാഷ്ട്രയില്‍ രോ​ഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 11,119 പേര്‍ക്ക് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചു. 422 പേര്‍ മരിച്ചു. ആകെ 6.15 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 20,687 പേര്‍ മരിച്ചു. 4.37 ലക്ഷം പേര്‍ രോഗമുക്തി നേടി. രോ​ഗവ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ 9,211പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 88പേര്‍ മരിച്ചു. ആന്ധ്രയില്‍ ഇതുവരെ 3.06 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85,130പേര്‍ ചികിത്സയിലാണ്. 2.18 ലക്ഷം പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടില്‍ ഇന്നലെ 5,709 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചു.121പേര്‍ മരിച്ചു. ആകെ 3.49 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 53,860 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 6,007 പേര്‍ മരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡ്രൈവിങ്​ സ്കൂൾ വിഷയം ; ഗതാഗതമന്ത്രി ഗണേഷ്​കുമാറിനെതിരെ വീണ്ടും സിഐടിയു

0
തിരുവനന്തപുരം: ഡ്രൈവിങ്​ സ്കൂൾ വിഷയത്തിൽ ഗതാഗതമന്ത്രി ഗണേഷ്​കുമാറിനെതിരെ വീണ്ടും സിഐടിയു. ഡ്രൈവിങ്​...

പു​രോ​ഹി​ത​നെ ആ​ക്ര​മി​ച്ച് ക്ഷേത്രത്തിൽ അക്രമിച്ചുകയറി ദ​ർ​ശ​നം ന​ട​ത്തി ബിജെപി എംഎൽഎയുടെ മ​ക​നും സം​ഘ​വും

0
​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സി​ൽ മാ​താ തെ​ക്രി ക്ഷേ​ത്രം അ​ട​ച്ച ശേ​ഷം ബി.ജെ​പി...

അഞ്ചു വയസുകാരിയെ കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു ; ഏറ്റുമുട്ടലിനിടെയെന്ന് വിശദീകരണം

0
ബംഗളൂരു: അഞ്ച് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹുബ്ബള്ളിയിൽ പോലീസ്...

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ

0
തൃശ്ശൂർ : മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ. സ്കൂട്ടർ...