കോൺസുലേറ്റിന്റെ പേരിൽ സമാന്തര അക്കൗണ്ട് ; വിദേശത്തു നിന്നു കോടികൾ ഒഴുകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവകാരുണ്യത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്തു നിന്നു കോടികൾ സ്വപ്നയുടെ നേതൃത്വത്തിൽ എത്തിച്ചുവെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പിടിമുറുക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ പേരിൽ വ്യാജമായി അക്കൗണ്ട് തുടങ്ങിയ ശേഷം രാജ്യാന്തര സംഘടനകളെ തെറ്റിദ്ധരിപ്പിച്ചു പണമെത്തിച്ചെന്നാണു സൂചന.

നയതന്ത്ര പരിരക്ഷ ലഭിക്കാനാണ് കോൺസുലേറ്റ് അറിയാതെ ആ പേരിൽ അക്കൗണ്ട് എടുത്തത്. ഇതിന് വ്യാജരേഖകൾ ഉപയോഗിച്ചിരിക്കാം. കോൺസുലേറ്റിന്റെ വ്യാജസീലും രേഖകളും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ വീട്ടിൽ നിന്നു നേരത്തേ പിടിച്ചെടുത്തിരുന്നു. കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്.

2018 ഒക്ടോബർ മുതൽ ഈ അക്കൗണ്ടിലേയ്ക്ക് കോടികൾ എത്തിയെന്നും ഇതിൽ ഒരു ഭാഗം മാത്രം ചില സന്നദ്ധ സംഘടനകൾക്കു വിതരണം ചെയ്തെന്നുമാണ് എൻഐഎയ്ക്കും ഇഡിക്കും ലഭിച്ച വിവരം. ബാക്കി തുക സ്വപ്നയും സംഘവും കൈക്കലാക്കിയെന്നാണു സംശയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...