കൊവിഡ് രോഗികളുടെ ഫോൺവിളി ശേഖരണം ; ചെന്നിത്തലയുടെ ഹർജി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള പോലീസ് നടപടിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന തീരുമാനം സ്വകാര്യതയിൽ ഉള്ള കടന്നുകയറ്റം ആണെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയിൽ നിന്ന് പോലീസിനെ വിലക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

എന്നാൽ രോഗികളുടെ ഫോൺ വിളി വിശദാംശങ്ങളല്ല സമ്പർക്ക പട്ടിക തയ്യാറാക്കാൻ ടവർ ലൊക്കേഷൻ കണ്ടെത്തലാണ് പോലീസ് ചെയ്യുന്നതെന്നാണ് സർക്കാർ നിലപാട്. പോലീസ് നടപടിയിൽ ഭരണഘടനാ വിരുദ്ധമായി ഒന്നും ഇല്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ഇന്റലിൻജൻസ് എഡിജിപി ആയിരുന്നു വിവിധ മൊബൈൽ സേവനദാതാക്കൾക്കു കൊവിഡ് രോഗികളുടെ ഫോൺ വിളി വിശദാംശം കൈമാറണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.

കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്ന നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നേരത്തെ കാസര്‍കോടും കണ്ണൂരിലും രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായിരുന്നു. പോലീസ് തയ്യാറാക്കിയ ആപ്പ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന സംശയവും ഉയര്‍ന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കേയാണ് സംസ്ഥാനമൊട്ടാകെ കൊവിഡ് രോഗികളുടെ ഫോണ്‍വിളി വിവരങ്ങള്‍ പോലീസ് തേടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...