വാഷിങ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 68,43,840 ആയി. 3,98,071 പേരുടെ ജീവനാണ് ഇതുവരെ ലോകത്ത് കൊവിഡ് മൂലം നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലോകത്താകമാനം 33,35,219 പേരാണ് ഇതുവരെ രോഗമുക്തരായത്.
അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു. ബ്രസീലില്‍ കൊവിഡ് ബാധിതര്‍ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 35000 കടന്നു. റഷ്യയില്‍ രോഗികള്‍ നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-19,65,708, ബ്രസീല്‍-6,46,006,റഷ്യ-4,49,834, സ്പെയിന്-2,88,058, ബ്രിട്ടന്-2,83,311, ഇന്ത്യ-2,36,184, ഇറ്റലി-2,34,531, ജര്‍മനി-1,85,414, പെറു-1,87,400, തുര്‍ക്കി-1,68,340, ഇറാന്-1,67,156, ഫ്രാന്‍സ്-1,53,055, ചിലി-1,22,499, മെക്സിക്കോ- 1,10,026, കാനഡ-94,335, സൗദി അറേബ്യ- 95,748, ചൈന-83,030.
ആദ്യഘട്ടങ്ങളില്‍ കൊവിഡ് ഏറെ വ്യാപിച്ച ഇറ്റലിയെ മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തായിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 6500 കടന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.