ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം മരണം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 68,43,840 ആയി. 3,98,071 പേരുടെ ജീവനാണ് ഇതുവരെ ലോകത്ത് കൊവിഡ് മൂലം നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലോകത്താകമാനം 33,35,219 പേരാണ് ഇതുവരെ രോഗമുക്തരായത്.

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു. ബ്രസീലില്‍ കൊവിഡ് ബാധിതര്‍ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 35000 കടന്നു. റഷ്യയില്‍ രോഗികള്‍ നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക്‌ പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-19,65,708, ബ്രസീല്‍-6,46,006,റഷ്യ-4,49,834, സ്പെ​യി​ന്‍-2,88,058, ബ്രി​ട്ട​ന്‍-2,83,311, ഇ​ന്ത്യ-2,36,184, ഇറ്റ​ലി-2,34,531, ജ​ര്‍​മ​നി-1,85,414, പെ​റു-1,87,400, തു​ര്‍​ക്കി-1,68,340, ഇ​റാ​ന്‍-1,67,156, ഫ്രാന്‍സ്-1,53,055, ചി​ലി-1,22,499, മെ​ക്സി​ക്കോ- 1,10,026, കാ​ന​ഡ-94,335, സൗ​ദി അറേബ്യ- 95,748, ചൈ​ന-83,030.

ആദ്യഘട്ടങ്ങളില്‍ കൊവിഡ് ഏറെ വ്യാപിച്ച ഇറ്റലിയെ മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തായിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 6500 കടന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....