വാഷിംഗ്ടണ്‍ : ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് കുതിക്കുന്നു. നിലവില്‍ 1,04,08,433 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി. 56,64,407 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 26,81,811, ബ്രസീല്‍- 13,70,488, റഷ്യ- 6,41,156, ഇന്ത്യ-5,67,536, ബ്രിട്ടന്- 3,11,965, സ്പെയിന്- 2,96,050, പെറു- 2,82,365, ചിലി- 2,75,999, ഇറ്റലി- 2,40,436, ഇറാന്- 2,25,205.
മേല്പറഞ്ഞ രാജ്യങ്ങളില്‍ ജീവന് നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,28,783, ബ്രസീല്‍- 58,385 , റഷ്യ- 9,166, ഇന്ത്യ-16,904, ബ്രിട്ടന്- 43,575, സ്പെയിന്- 28,346, പെറു- 9,504, ചിലി- 5,575, ഇറ്റലി- 34,744, ഇറാന്- 10,670.
മെക്സിക്കോയിലും പാക്കിസ്ഥാനിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,06,512 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.