തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് നിബന്ധനകളില്‍ ഇളവു നല്‍കണം ; സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂര്‍ : തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നിബന്ധനകളില്‍ ഇളവു നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ബാംഗ്ലൂരിലെയും ചെന്നെയിലെയും വിവിധ മലയാളി സംഘടനകള്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ചെന്നൈയിലും ബാംഗ്ലൂരിലുമായി 20 ലക്ഷത്തോളം മലയാളികളുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കേരളത്തിലെത്തും. എന്നാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ അടക്കം സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് നിബന്ധനകള്‍ ഇത്തരത്തില്‍ നാട്ടിലെത്തുന്നവര്‍ക്ക് വെല്ലുവിളിയാണ്.

രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റീനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തിര ആവശ്യത്തിന് രജിസ്റ്റര്‍ ചെയ്ത് വരാമെങ്കിലും കൊവിഡ് നിബന്ധനകള്‍ സംബന്ധിച്ച സംശയം നിലനില്‍ക്കുന്നുണ്ട്. വോട്ടു ചെയ്യാന്‍ നാട്ടിലെത്തുന്നവര്‍ക്കായി കൊവിഡ് ജഗ്രതാ പോര്‍ട്ടലില്‍ പ്രത്യേക ഓപ്ഷന്‍ ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...