കൊച്ചി : ഓണം പ്രമാണിച്ച് ഇന്ന് മുതല്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം. ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ക്കുള്ള ചുമതല ഡിസിപി ഐശ്വര്യ ഡോങ്ക്റയുടെ മേല്‍നോട്ടത്തില്‍ 4 ഡിവൈഎസ്പിമാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. പരിശോധനകള്‍ക്കായി 950 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഓണത്തോട് അനുബന്ധിച്ച് എത്തുന്ന ലഹരി വസ്തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് നഗരത്തില്‍ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പരിശോധനകള്‍ക്കായി വിന്യസിക്കും.