അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസ് ; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും വേങ്ങര പോലീസ് പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വേങ്ങര എസ്‌എച്ച്‌ഒ പി മുഹമ്മദ് ഹനീഫ, എസ്‌ഐ ഉണ്ണികൃഷ്ണന്‍, എഎസ്‌ഐമാരായ സത്യപ്രസാദ്, അശോകന്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി...

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...