Sunday, May 11, 2025 4:26 am

ഡോക്​ടര്‍ക്ക്​ കൊവിഡ്​ ബാധിച്ച താമരശ്ശേരി സ്വകാര്യ  ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ കര്‍ണാടക സ്വദേശിനിയായ ഡോക്​ടര്‍ക്ക്​ കൊവിഡ്​ ബാധിച്ച പശ്ചാത്തലത്തില്‍  നടത്തിയ പരിശോധനയില്‍ ജീവനക്കാരുടെ ഫലം നെഗറ്റീവ്. ഡോക്​ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതോടെ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചത് കര്‍ണാടകയില്‍ എത്തിയ ശേഷമാണെന്ന സംശയം ബലപ്പെടുന്നു. കര്‍ണാടക സ്വദേശികളായ ഡോക്​ടര്‍ ദമ്പതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപ​ത്രിയില്‍ ജോലി ചെയ്​തു വരികയായിരുന്നു. ഇതില്‍ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്​ടര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ്​ ഇവര്‍ കര്‍ണാടകയിലേക്ക്​ തിരികെ പോയത്​. കര്‍ണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്​ ആശുപത്രിയിലെ ആറ്​ ജീവനക്കാരെയും ഡോക്​ടറുടെ അടുത്ത്​ പരിശോധനക്കെത്തിയ നാല്​ ഗര്‍ഭിണികളെയും ഉള്‍പ്പെടെ പത്ത്​ പേരെ ക്വാറന്‍റൈനിലാക്കിയിരുന്നു​​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....