കോഴിക്കോട് : താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ കര്‍ണാടക സ്വദേശിനിയായ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരുടെ ഫലം നെഗറ്റീവ്. ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതോടെ ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചത് കര്‍ണാടകയില്‍ എത്തിയ ശേഷമാണെന്ന സംശയം ബലപ്പെടുന്നു. കര്‍ണാടക സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതില്‍ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഇവര്‍ കര്‍ണാടകയിലേക്ക് തിരികെ പോയത്. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരെയും ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ നാല് ഗര്‍ഭിണികളെയും ഉള്‍പ്പെടെ പത്ത് പേരെ ക്വാറന്‍റൈനിലാക്കിയിരുന്നു.
ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ച താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്
RECENT NEWS
Advertisment