കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിനായി എറണാകുളം ജില്ലയില്‍ പുതിയ മാര്‍ഗനിര്‍ദേശം. ജില്ലയില്‍ എത്തുന്നവര്‍ ക്വറന്‍റീന്‍, രജിസ്ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. 14 ദിവസം ക്വറന്‍റീനിലും കഴിയണം. കോവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവര്‍ അഞ്ചാം ദിവസം ആന്റിജന്‍ പരിശോധനയും നടത്തണം.
സ്വന്തം നിലയില്‍ വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ നേരത്തെ പുറപ്പെടുവിച്ച ക്വറന്റീൻ മാനദണ്ഡങ്ങള്‍ പാലിക്കണം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികള്‍ ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് തൊഴിലിടത്തില്‍ തന്നെ കഴിയണം. തൊഴിലാളികള്‍ ആന്‍റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിര്‍ദ്ദേശിക്കും. രോഗലക്ഷണം ഉള്ളവരെക്കുറിച്ച് കരാറുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.