പോലീസുകാരെ നാട്ടുകാര്‍ ഓടിച്ചു ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ പിഴയിടാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം :  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ പിഴയിടാന്‍ നോക്കിയ പോലീസുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ജനങ്ങള്‍. നാട്ടുകാരുടെ കൂട്ടമായുള്ള പ്രതിഷേധം കണ്ട് സംഭവസ്ഥലത്ത് നിന്ന് പോലീസ് തടിതപ്പി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പോലീസിന്റെ സ്ഥിരം പരിപാടിയാണിതെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നുണ്ട്. ‘ഇതിവരുടെ സ്ഥിരം പരിപാടിയാണ്. കാലമെത്രയായി ഇത് തുടങ്ങിയിട്ട്. പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം നടക്കുകയാണോ. ഒരു മര്യാദ വേണ്ടേ. ആള്‍ക്കാരെല്ലാം വെറിപിടിച്ച്‌ നടക്കുകയാണ്. എവിടെ നിന്നെങ്കിലും പത്തോ ഇരുനൂറോ ഒപ്പിച്ചാണ് സാധനം വാങ്ങാന്‍ വരുന്നത്,’ വീഡിയോയില്‍ പറയുന്നതിങ്ങനെ.

വയനാട് ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമങ്ങളെയും നാട്ടുകാര്‍ തടഞ്ഞു. കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്താന്‍ ചായക്കടക്കാരന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കൂടി അയാള്‍ക്കൊപ്പം ചേര്‍ന്നതോടെ മജിസ്‌ട്രേറ്റിന് മടങ്ങേണ്ടി വരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...