വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ദിവസങ്ങളായി പോലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞ കോതമംഗലം പിണ്ടിമന കൊന്നാണി കാട്ടില്‍ വീട്ടില്‍ റിജു എബ്രഹാമി (35) നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2020 മാര്‍ച്ചില്‍ പരാതിക്കാരന്‍ കാനഡയില്‍ ജോലി ലഭിക്കുന്നതിനായി പ്രതിക്ക് ഒരു ലക്ഷം രൂപ ഗൂഗിള്‍ പേ വഴി കൈമാറി. മൂന്നു മാസത്തിനുള്ളില്‍ കാനഡയിലേക്ക് പോകാം എന്നാണ് പറഞ്ഞിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും നടക്കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ പ്രതി പണം നല്‍കാതെ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ റിജുവിന് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാന്‍ നിയമപരമായ അംഗീകാരം ഇല്ല എന്ന് മനസ്സിലായി. ഇയാള്‍ക്കെതിരേ 2018-19 കാലത്ത് കോതമംഗലം, ചാലിശ്ശേരി, അഗളി, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഉള്ളതായും കണ്ടെത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന റിജുവിനെ എറണാകുളം ടാറ്റാപുരം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...