ഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് മാത്രം കര്‍ക്കശമാക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. മാളുകള്‍, മദ്യ ഷോപ്പുകള്‍ തുടങ്ങി സാമ്പത്തിക നേട്ടങ്ങള്‍ ഉള്ള എല്ലാ കാര്യങ്ങളും അനുവദിക്കുന്നതില്‍ കോവിഡിനെക്കുറിച്ചുള്ള ആശങ്ക കാണിക്കുന്നില്ല. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കൊവിഡ് ഭീതിയേക്കുറിച്ചുള്ള സംസാരം എല്ലായിടത്ത് നിന്നും ഉയരും. ഇത് വിചിത്രമാണെന്നും എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ജെയിന്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി തേടിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തളളി മുബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ അടുത്ത മൂന്ന് രണ്ട് ദിവസം തുറക്കാന്‍ കോടതി അനുമതി നല്‍കി. ഇളവ് ഗണേഷ ചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള മറ്റ് മതപരമായ ആഘോഷങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ ബാധകം ആകില്ലെന്നും കോടതി വ്യക്തമാക്കി.