ചിങ്ങവനം: സ്വകാര്യ ഹോട്ടലില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് എന്‍ഗേജ്മെന്റ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം. റാന്നി സ്വദേശിയുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള വിരുന്ന് പാര്‍ട്ടിയാണ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയത്. ഹോട്ടല്‍ പരിധിയിലുള്ള പോലീസ് സ്റ്റേഷന്, ഹെല്‍ത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ പാര്‍ട്ടി നടക്കുന്നത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് ആണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ച വധുവിന്റെ പിതാവ്, ഹോട്ടല്‍ മാനേജര്‍, ബാങ്കറ്റ് മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് എന്‍ഗേജ്മെന്റ് പാര്‍ട്ടി നടത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment