പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദനം ; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദനം. രോഗിയുടെ ഒപ്പം വന്ന ആളാണ് ഡോക്ടറെ മര്‍ദിച്ചത്. പ്രതി പിടവൂര്‍ സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം. അസിസ്റ്റന്റ് സര്‍ജ്ജന്‍ അനീഷ് പി ജോര്‍ജ്ജിനാണ് മര്‍ദനമേറ്റത്. അപകടത്തില്‍ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ ആളാണ് കയ്യേറ്റം ചെയ്തത്. ഡോക്ടറുടെ മുഖത്തടിച്ച ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു നഴ്സിനെയും പിടിച്ചു തളളി. ഇയാള്‍ മദ്യപിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മര്‍ദനത്തിന് ഇരയായ ഡോക്ടര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത പത്തനാപുരം പോലീസ് പിടവൂര്‍ സ്വദേശി രാജേഷിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതിഷേധിക്കുന്നതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ എന്‍.ആര്‍ റീന അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...