കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. മാരാരിക്കുളം പോലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് പോലീസ് നടപടി. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ആലപ്പുഴയിലെ പ്രധാനപ്പെട്ട ക്രൈസ്തവ ആരാധന കേന്ദ്രമാണ് കൃപാസനം. ജില്ലക്കുപുറത്ത് നിന്നു പേലും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട് എന്നാല്‍ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇവിടെയും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് കേന്ദ്രത്തിനെതിരെ കേസെടുത്തത്. കൃപാസനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല, ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി. തുടര്‍ന്ന് എസ്.പി മാരാരിക്കുളം സ്റ്റേഷനിലേക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസ് പരിശോധന നടത്തുകയായിരുന്നു. 50 ലധികം ആളുകള്‍ ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ആരാധനക്കായി ഒത്തുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. പിന്നീട് ഇവിടെ ഒത്തുകൂടിയ എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...