ഡല്‍ഹി: രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് രണ്ടാം തരംഗം അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്.
ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ധീരേന്‍ ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കോവിഡ് വ്യാപനം നവജാതശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ താരതമ്യേന കൂടുതല്‍ കുഞ്ഞുങ്ങള്‍ രോഗബാധിതരാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനും രോഗം വന്നിട്ടുള്ളതായി എല്‍എന്‍ജെപി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. റിതു സക്‌സേന പറഞ്ഞു.