കോവിഡ് വാക്സിന് ഒരു ഡോസിന് 2750 രൂപ

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: കോവിഡ് വാക്സിന് ഒരു ഡോസിന് 25-37 ഡോളറിന് ഇടയിലുള്ള വില ഈടാക്കുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ മൊഡേണ. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേണ സിഇഒ സ്റ്റീഫന്‍ ബാന്‍സല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതിന് 2750 രൂപ വരെ വില വരാം.

പനിക്ക് നല്‍കുന്ന വാക്‌സിന് 10-50 ഡോളറിന് ഇടയിലാണ് ഈടാക്കുന്നത്. സമാനമായ നിലയില്‍ കുറഞ്ഞ് വിലയ്ക്ക് കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു. ഒരു ഡോസിന് 25 ഡോളര്‍ നിരക്കില്‍ വാക്സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണെന്നും മൊഡേണ വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളില്‍ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് വാക്സിന്‍ എത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മൊഡേണ വ്യക്തമാക്കി.

കോവിഡിനെ വാക്സിന്‍ 94.5% ഫലപ്രദമാണെന്ന് മൊഡേണ അവകാശപ്പെടുന്നു. ഫൈസറിന് ശേഷം കോവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനിയാണ് മൊഡേണ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...