കെ.എസ്‌.ആര്‍.ടി.സിയില്‍ 150 പേര്‍ക്ക് കോവിഡ് ; ആറ് സെര്‍വീസുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്‌ആര്‍ടിസിയും പ്രതിസന്ധിയില്‍.
150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് സെര്‍വീസുകള്‍ റദ്ദാക്കി. കൂടുതല്‍ സെര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപോ മാനേജെര്‍മാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്‌ആര്‍ടിസിയില്‍ കോവിഡ് രൂക്ഷമായി പടരുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപോകളിലാണ് സ്ഥിതി ഗുരുതരം. തലസ്ഥാനത്ത് സിറ്റി ഡിപോയില്‍ മാത്രം 30 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ജില്ലയിലാകെ 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഏറണാകുളം, കോഴിക്കോട് ഡിപോകളില്‍ 15 പേര്‍ക്ക് വിതം കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ സ്ഥിതി രൂക്ഷമാകുമ്പോഴും പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാര്‍ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്‌ആര്‍ടിസിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് മന്ത്രി പറയുന്നത്. നിലവില്‍ ബസില്‍ കൂടുതല്‍ നിയന്ത്രണം ഉദ്ദേശിക്കുന്നില്ല. പൊതുഗതാഗതമെന്ന നിലയില്‍ നിയന്ത്രണമുണ്ടെങ്കിലും ആളുകള്‍ കയറുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...