കോന്നി : കോന്നി താലൂക്ക് ആശുപത്രിയിലും താലൂക്ക് ഓഫീസിലും കൊവിഡ് രോഗം പടര്‍ന്ന് പിടിക്കുന്നു. താലൂക്ക് ആശുപത്രിയില്‍ ഏഴോളം ജീവനക്കാര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. മാത്രമല്ല സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് രോഗം സ്ഥിരീകരിച്ചാല്‍ പതിനാല് ദിവസത്തോളം ക്വാറന്റെനില്‍ തുടരണമെന്നാണ് പറയുന്നത്.
എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്റെന്‍ അനുവദിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായും വരുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല കോന്നിയിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ താലൂക്ക് ആശുപത്രിയിലും താലൂക്ക് ഓഫീസിലും ദിനംപ്രതി നൂറ് കണക്കിന് രോഗികള്‍ വന്ന് പോകുന്നുണ്ട്. ഇതും രോഗവ്യാപന ഭീതി വര്‍ധിക്കുന്നു.