Wednesday, April 16, 2025 2:03 am

കോവിഡ് വ്യാപനം അതിരൂക്ഷം ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പൂര്‍ണ്ണ പരാജയം – കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപത്തി എണ്ണായിരത്തിലധികം ആളുകൾക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് പിടിപെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

സർക്കാരിന്റെ പിടിപ്പുകേടുമൂലം വൻതോതിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. എന്നാൽ ഇതിനെതിരെ മൗനം പാലിക്കുകയാണ് ആരോഗ്യ വകുപ്പ്. സാധാരണക്കാരായ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രങ്ങൾ പാർട്ടി സമ്മേളനം വരുമ്പോഴും മെഗാ തിരുവാതിര നടത്തുമ്പോഴും പാടെ അവഗണിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പാർട്ടി സമ്മേളനങ്ങൾക്ക് പുറമെ ഉത്സവങ്ങളും, പെരുന്നാളുകളും, റാസകളും വന്‍ ജനപങ്കാളിത്തത്തോടെ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് പോലീസ്.

മാനദണ്ഡങ്ങൾ പലതും കർശനമാക്കിയിട്ടും മിക്ക വിവാഹ സത്ക്കാരങ്ങളിലും എണ്ണത്തിൽ കൂടുതൽ ആളുകൾ  പങ്കെടുക്കുന്നത് സാധാരണയാണ്. കോവിഡ് നിയന്ത്രണം സർക്കാർ നിസംഗതയോടെ കൈകാര്യം ചെയ്തതിന്റെ പരിണിതഫലമാണ് ഇത്. ശരിയായിട്ടുള്ള ഭരണമല്ല ഇവിടെ നടക്കുന്നത് എന്നുള്ളതിനു ഉത്തമ ഉദാഹരണങ്ങളാണ് ഇവയെല്ലാം. കഴിഞ്ഞ പ്രാവശ്യം ബസ്സുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും ആളുകൾ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഒഴിവാക്കിയപ്പോള്‍  വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനാണ് സർക്കാർ പറഞ്ഞത്. ഇതിനെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപാരികളും പോലീസുമായി സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.  ഈ സാഹചര്യത്തിൽ എന്തുതന്നെയായാലും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ തങ്ങള്‍ ഒരുക്കമല്ലെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കുവാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ കോവിഡ് രൂക്ഷമായ സമയത്ത് തിരുവാതിരകളി നടത്തിയത് ഭരണകക്ഷിയിലെ പ്രാധാന പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പറയുന്നത് എല്ലാം അതേപടി അംഗീകരിക്കില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ ഉപരോധവും പ്രതിഷേധവും വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വ്യക്തമാണ്.

രണ്ടാം തരംഗത്തില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നിട്ടും രോഗവ്യാപനം നിയന്ത്രിക്കുന്നതിലും ഏറ്റവുമുയര്‍ന്ന രോഗബാധ വൈകിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ണമായും വിശ്വസിക്കുകയാണ് കേരളം ചെയ്തത്. ഒന്നരമാസത്തോളം പൂര്‍ണലോക്ക് ഡൗണ്‍ പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴും ജനങ്ങള്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കാനും തയ്യാറായി. പക്ഷേ ഒന്നാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയുള്ള ദിവസത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ് ഇപ്പോഴും കേരളത്തിലെ പ്രതിദിന രോഗബാധ. ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയപ്പോഴും ജനങ്ങള്‍ ജീവിതം സാധാരണ നിലയിലെത്തിക്കാന്‍ പാടുപെടുന്ന കാഴ്ച എല്ലാവരും കണ്ടതാണ്. വരുമാനമില്ലാതായ ദശലക്ഷങ്ങള്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നു. പലരും കുടുംബമായി ആത്മഹത്യ ചെയ്തു.

കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണ്ട സാഹചര്യം നിലവിലുണ്ടെന്ന്  എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്തുകൊണ്ടാണ് കോവിഡ് വ്യാപനം കുറയാത്തത്? അതിന് വിശ്വസനീയമായ, ഗൗരവത്തോടെയുള്ള ഒരു വിശകലനം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നിലേക്കു വയ്ക്കണ്ടേ?. കേരള മാതൃകയുടെ വിജയത്തെക്കുറിച്ചോര്‍മ്മിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഈ സാഹചര്യത്തിന്റെ കാരണമെന്താണെന്ന് കേരളത്തിലെ ജനങ്ങളുമായി സംവദിക്കാത്തത് എന്തുകൊണ്ടാണ്?. എങ്ങനെയെല്ലാം പരിശ്രമിച്ചിട്ടം കേരളത്തില്‍ കോവിഡ് രോഗത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല. മാത്രമല്ല ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും സർക്കാർ നിർദ്ദേശം അനുസരിച്ച് പോലീസ് മാസ്ക് ധരിക്കാത്തവർക്കെതിരെയും നിർദ്ദേശങ്ങള്‍  പാലിക്കാത്തവർക്കെതിരെയും കർശന നടപടികളാണ് സ്വീകരിച്ചത്.

എന്നാൽ ജനങ്ങൾക്ക് മാതൃകയാകേണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് പോലും മാസ്ക് ധരിക്കാതെ പത്തനംതിട്ടയിൽ ഒരു പരിപാടിയിൽ പങ്കെടുത്തത് ചർച്ചയായതാണ്. എന്നാൽ പോലീസിനെക്കൊണ്ടുമാത്രം കോവിഡിനെ നേരിടാമെന്ന ശൈലി ഫലപ്രദവുമല്ല. സാമൂഹ്യമായും രാഷ്ട്രീയമായും ശരിയുമല്ല. കോവിഡ് മരണക്കണക്ക് രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തിരുത്തല്‍ പ്രഖ്യാപിക്കേണ്ടി വന്നതും ഇത്തരം  സമീപനത്തിന്റെ തന്നെ അടിസ്ഥാനപ്രശ്നമാണ്. കോവിഡ് കാലത്ത് ഏതു മാനദണ്ഡത്തിന്റെയും അടിസ്ഥാനം സാമൂഹ്യനീതിയാകണം. അത് കേരളത്തിലെ ഇടതുസര്‍ക്കാര്‍ മറന്നു. മാത്രമല്ല കേരളത്തിലെ കോവിഡ് മരണക്കണക്ക് ഉയര്‍ന്നു കാണാന്‍ കൊതിക്കുന്ന ദുഷ്ടശക്തികളെന്നാണ് ചോദ്യകര്‍ത്താക്കളെയെല്ലാം സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. കോവിഡ് മരണക്കണക്ക് ഒരു മല്‍സര ഇനമായി കേരള സര്‍ക്കാര്‍ കണ്ടു എന്നതാണ് ദുഃഖകരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...