ക്രെയിന്‍ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : അങ്കമാലി തുറവൂരില്‍ ക്രെയിന്‍ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ്​ മരിച്ചു. തടി കയറ്റാനെത്തിയ എക്സ്കവേറ്ററിന് പിന്നില്‍ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവാണ്​ എക്സ്കവേറ്റര്‍ കയറി മരിച്ചത്​. പിന്നില്‍ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണതോടെയാണ് പിന്നോട്ടെടുത്ത എക്സ്കവേറ്റര്‍ ദേഹത്ത് കയറിയത്. ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ പുളിക്കോട്ടു പറമ്പില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ പി.സി അഖിലാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15 ഓടെ തുറവൂര്‍ വാതക്കാട് ഭാഗത്ത് എക്സ്കവേറ്റര്‍ തടി കയറ്റാനെത്തിയപ്പോഴണ് അപകടം. എക്സ്കവേറ്ററിന്റെ സഹായിയായിരുന്നു അഖില്‍. പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങി അവശനിലയിലായ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ : മിനി. സഹോദരന്‍ : അരുണ്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...