തിരുവനന്തപുരം : സ്വകാര്യ ലാബിലെ കോവിഡ് പരിശോധനാ ഫലം തെറ്റിയതോടെ പണം നഷ്ടമായതായി യുവാവിന്റെ പരാതി. പ്രവര്‍ത്താനുമതി ഇല്ലാത്ത സ്വകാര്യ ലാബില്‍ നിന്നാണ് പരിശോധനാ ഫലം ലഭിച്ചത്.വിദേശ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധന തെറ്റിയതോടെ അവനവഞ്ചേരി സ്വദേശിയായ അരുണിന് 85000 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ കിഴക്കെ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്നോസ്റ്റിക് ക്ലിനിക് പൂട്ടിച്ചു. വിദേശ യാത്രക്കായി 21നാണ് അരുണ്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.
ഫലം നെഗറ്റീവ് എന്ന് സ്ഥാപനം വൈകീട്ടോടെ അരുണിനെ രേഖാമൂലം അറിയിച്ചു. 25 ന് വിദേശത്ത് പോകുന്നതിനായി തുടര്‍ന്ന് അരുണ്‍ 85000 രൂപ ചെലവിട്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ആദ്യം ലഭിച്ച ഫലവുമായി അരുണ്‍ നേരിട്ട് എത്തിയതോടെ ലാബ് അധികൃതര്‍ അത് വാങ്ങി നശിപ്പിക്കാനൊരുങ്ങി. തുടര്‍ന്നാണ് പരാതി നല്‍കിയത്. ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും പ്രവര്‍ത്തനത്തിന് അനുയോജ്യമല്ലെന്നു കണ്ടെത്തിയാണ് അനുമതി നിഷേധിച്ചതെന്ന് നഗരസഭാ ചെയര്‍പഴ്സന്‍ എസ് കുമാരി വ്യക്തമാക്കി.