ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളില്‍ നിന്ന് പോലീസ് കേസുകള്‍ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളില്‍ നിന്ന് പോലീസ് അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍ ഒഴിവാക്കി. പോലീസ് സംരക്ഷണവും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉള്ള ഹർജികള്‍ ജസ്റ്റിസ് അനു ശിവരാമന്‍ ആയിരിക്കും ഇനി പരിഗണിക്കുക. ഭൂമി ഏറ്റെടുക്കലും ആര്‍ബിട്രേഷനുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുടര്‍ന്നും പരിഗണിക്കും. ഹൈക്കോടതിയുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പോലീസ് സംരക്ഷണം തേടിയുള്ള ഹർജികളില്‍ നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസ്, പിങ്ക് പോലീസ് കേസ്, തെന്മലയിലെ പോലീസ് അതിക്രമം തുടങ്ങിയ കേസുകളില്‍ പോലീസിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി ഉന്നതതലയോഗം വിളിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെതായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...