മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ നിയമ നടപടി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ നിയമ നടപടി ആരംഭിച്ചു. സി.എം.ആർ.എൽ-ൽ വീണയ്ക്ക് സേവനത്തിനായി ലഭിച്ച പണം മുഹമ്മദ് റിയാസിന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ഇ.ഡി. റിയാസിനോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള വാർത്ത കെട്ടിച്ചമച്ചതാണെന്ന് കാണിച്ചാണ് നോട്ടീസ്. അഡ്വ. മുനീർ അഹമ്മദാണ് മുഹമ്മദ് റിയാസിനുവേണ്ടി ലീഗൽ നോട്ടീസ് അയച്ചത്.

മലയാള മനോരമ വാർത്ത പച്ചക്കള്ളമാണെന്നും എന്റെ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച വാർത്തയെ ‘അസംബന്ധം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും കാര്യങ്ങളെ നിയമപരമായി തന്നെ നേരിടാൻ സാധിക്കുമെന്ന ബോധ്യമുണ്ടെന്നും റിയാസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...