ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ നാളായി അവശനിലയിലായിരുന്ന ഗണേശൻ കഴിഞ്ഞ ജൂലൈ 12-ന് ശ്രീകൃഷ്ണപുരം മംഗലാംകുന്നിൽ നടത്തിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ മംഗലാംകുന്നിലെ ആനത്തറിയിൽ പ്രത്യേക ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ‘വളയം ഗണേശൻ’, ‘ഗുരുജി അനന്തരാമൻ’ എന്നീ പേരുകളിൽ നേരത്തെ അറിയപ്പെട്ടിരുന്ന ഈ കൊമ്പനെ വനംവകുപ്പിന്റെ രേഖകൾ പ്രകാരം ബിഹാറിൽ നിന്നാണ് കേരളത്തിലെത്തിച്ചത്. 2016-ൽ മംഗലാംകുന്ന് തറവാട്ടിലെത്തുമ്പോൾ വനംവകുപ്പ് രേഖകളിൽ ഗണേശന് 24 വയസ്സായിരുന്നു പ്രായം രേഖപ്പെടുത്തിയിരുന്നതെങ്കിലും ആനയുടെ യഥാർത്ഥ പ്രായം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിന്നിരുന്നു.

ലക്ഷണമൊത്ത ശരീരഘടനയും നല്ല നീളവും എപ്പോഴും തല ഉയർത്തിപ്പിടിക്കുന്ന പ്രത്യേക ഭാവവുമായിരുന്നു ഗണേശനെ ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. 18 നഖങ്ങളും തേൻനിറം കലർന്ന കണ്ണുകളും ഗണേശന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ വർഷങ്ങളായി ആനയെ അലട്ടിയിരുന്ന കാൽപ്പാദങ്ങളിലെ മുറിവുകൾക്ക് നിരന്തരം ചികിത്സ നൽകേണ്ടി വന്നിരുന്നു. 2014 ജൂലൈയിൽ മംഗലാംകുന്ന് ആനത്തറവാട്ടിൽ കർക്കിടക ചികിത്സ നടക്കുന്നതിനിടെ വെറ്ററിനറി സർവകലാശാലയിലെ ഡോ. ടി.എസ്. രാജീവ് എത്തി കാലിലെ പഴുപ്പുനിറഞ്ഞ മുറിവിന് ചികിത്സ നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....