ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം സെപ്തംബര്‍ ആദ്യ ആഴ്ചയില്‍ ചേരുമെന്ന് ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ അറിയിച്ചു. പൈലറ്റ് പ്രോജക്റ്റ് ആയി ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍ നടപ്പാക്കുമെന്ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അടുത്ത കാലവര്‍ഷത്തിന് മുമ്പ് പദ്ധതി മാതൃകാപരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

‘നമ്മുടെ കേരളം’ പോര്‍ട്ടലില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ അടിയന്തര നടപടി സ്വീകരിക്കും. സുബല പാര്‍ക്കിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭ സെക്രട്ടറി, ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ല നിര്‍മിതി കേന്ദ്രം പ്രോജക്ട് ഓഫീസര്‍ എന്നിവര്രുടെ സംയുക്ത യോഗം ചേരും. ശബരിമല മണ്ഡലകാലത്തിന് മുമ്പ് റിംഗ് റോഡ് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കും. അറന്തകുളങ്ങര, മുണ്ടപ്പള്ളി സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്ത യോഗം ചേരണമെന്നും ജില്ല കളക്ടര്‍ നിര്‍ദേശിച്ചു.

ശബരിമല തീര്‍ഥാടനത്തിന് മുമ്പ് പമ്പ – ചാലക്കയം റോഡില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് അപകട സാധ്യത കുറയ്ക്കണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല നിര്‍ദേശിച്ചു. വൈദ്യുതി ലൈനുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയിലെ വിവിധ നിര്‍മ്മാണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആന്‍റോ ആന്‍റണി എം.പിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എം.പിയുടെ നേതൃത്വത്തില്‍ അടൂര്‍ എം.എല്‍.എ, ജില്ല കളക്ടര്‍, ഡി.എം.ഒ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരണം. വടക്കടത്തുകാവ് – ഐവര്‍കാല റോഡിന്‍റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം. ഏഴംകുളം, പന്തളം ലൈഫ് പദ്ധതി ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കണം. പഴകുളം പ്രദേശത്ത് പൈപ്പ് ലൈന്‍ കുടിവെള്ളം മുടങ്ങിയത് അടിയന്തരമായി പരിഹരിക്കണമെന്നും അഭ്യര്‍ഥിച്ചു. എ.ഡി.എം ആര്‍.രാജലക്ഷ്മി, ജില്ല പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, റാന്നി ഡി.എഫ്.ഒ എന്‍.രാജേഷ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...