ന്യൂഡല്‍ഹി: കോവിഡ് രോഗനിര്‍ണയത്തിനായി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ ഐ.സി.എം.ആര്‍ പുറത്തിറക്കി. 9 വിഭാഗങ്ങളിലുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ആര്‍.ടി – പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ താഴെപ്പറയും പ്രകാരം …
1. കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ വിദേശയാത്ര നടത്തിയ രോഗലക്ഷണങ്ങളുള്ള വ്യക്തി.
2. കൊവിഡ് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ രോഗലക്ഷണമുള്ള എല്ലാവരും
3. രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള പ്രതിരോധ പ്രവര്‍ത്തകര്‍
4. കടുത്ത ശ്വാസകോശ അണുബാധയുള്ള എല്ലാ രോഗികളും
5. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും സമ്പര്‍ക്കത്തില്‍ വന്ന് അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ ഒരു പരിശോധന നടത്തണം
6. ഹോട്ട് സ്‌പോട്ടുകളിലും കണ്ടെയന്‍മെന്റ് സോണുകളിലും രോഗലക്ഷണമുള്ള എല്ലാവരെയും
7. പുറത്തുനിന്ന് വന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരില്‍ രോഗലക്ഷമുള്ളവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തണം
8. മറ്റെന്തെങ്കിലും രോഗത്തിന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ കോവിഡ് രോഗലക്ഷണമുള്ള എല്ലാവരെയും
കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭിണികള്‍ അടക്കം അടിയന്തര ശ്രദ്ധ ആവശ്യമായവര്‍ക്ക് ചികിത്സ വൈകിക്കരുത്. മുകളില്‍ പറഞ്ഞവരുടെ സാമ്പിളുകള്‍ ചികിത്സക്ക് അയക്കണം.