പൊന്നാനി താലൂക്കില്‍ കൊവിഡ് പരിശോധന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മലപ്പുറം പൊന്നാനി താലൂക്കില്‍ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം  ഉണ്ടായവര്‍ക്ക് കൊവിഡ് പരിശോധന തുടങ്ങി. കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുന്നത്. ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്.

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ ജോലി ചെയ്തിരുന്നതിനാല്‍ ആരും ആശുപത്രി വിട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്. രണ്ട് ആശുപത്രികളിലും ജൂണ്‍ അഞ്ചു മുതല്‍ സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ  പ്രാഥമിക പട്ടിക തന്നെ 20,000 കടന്നിട്ടുണ്ട്. രണ്ട് ആശുപത്രികളിലുമായുള്ളവര്‍ക്ക് പുറമേ പൊന്നാനി താലൂക്കില്‍ വ്യാപകമായി കൊവിഡ് പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‍പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാസ്കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും കൊവിഡ് പരിശോധന നടത്തും. ഇതിനായി കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ പൊന്നാനിയില്‍ നിയോഗിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...