കൊല്ലത്തെ രോഗിക്ക് ഓര്‍മ്മക്കുറവ് , റൂട്ട് മാപ്പ് ദുഷ്ക്കരം ; സ്വകാര്യ ആശുപത്രിയിൽ 55 ജീവനക്കാർ ക്വാറന്‍റീനില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ 55 ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയെ ചികിത്സിച്ച ഡോക്ടർമാരുള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ പോയത്. ഓർമ്മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്ക്കരമാണെന്നാണ് വിവരം. വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചതായും ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായും ഡോക്ടർമാർ അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 65 കാരനെ പരിചരിക്കാൻ മകളും കൊല്ലത്ത് പോയിരുന്നു. ഇന്നലെ വൈകിട്ടോടെ ഇവർക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 20 ലധികം പേരുടെ സാമ്പിളുകൾ പരിശോധിക്കും.

തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവർമാർ വഴി രോഗം വന്നുമെന്നാണ് ആരോഗ്യവകുപ്പിന്റെ  പ്രാഥമിക നിഗമനം. മുൻകരുതലിന്റെ  ഭാഗമായി രോഗബാധിതരുടെ വീടും പച്ചക്കറി മാർക്കറ്റും ഉൾപ്പെടുന്ന രണ്ട് വാർഡുകൾ കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...