ലക്ഷണങ്ങളില്ലെങ്കില്‍ പത്താം ദിവസം ഡിസ്‍ചാര്‍ജ് ; വിദഗ്‍ധ സമിതി ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ചികിത്സയില്‍ മാറ്റം നിര്‍ദ്ദേശിച്ച് വിദഗ്‍ധ സമിതി. ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്താതെ തന്നെ പത്താം ദിവസം ഡിസ്‍ചാര്‍ജ് ചെയ്യാൻ ശുപാര്‍ശ. രോഗികള്‍ നെഗറ്റീവാണോയെന്ന് കണ്ടെത്താൻ നടത്തുന്ന പരിശോധന സമൂഹത്തിലെ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മാറ്റണമെന്നും വിദഗ്‍ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 48 മണിക്കൂർ ഇടവിട്ടുള്ള, തുടർച്ചയായ രണ്ട് ഫലങ്ങൾ നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ് ചെയ്യുക. ഇതിന്‍റെ ആവശ്യമില്ലെന്ന് വിദഗ്ധ സമിതിയുടെ അറിയിപ്പ്. രോഗലക്ഷണങ്ങള്‍ മാറിയാൽ 10 ദിവസം കഴിഞ്ഞ് ഡിസ്‍ചാര്‍ജ് ചെയ്യാം. സമൂഹത്തിൽ കൂടുതല്‍ പേരില്‍ പരിശോധന നടത്താൻ ഈ കിറ്റുകൾ ഉപയോഗിക്കാം. ആരോഗ്യ വിദഗ്‍ധരും ഇതേ നിലപാടിലാണ്.

മരണനിരക്ക് കുറയ്ക്കാൻ ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം. രോഗികള്‍ തയ്യാറാകുന്ന പക്ഷം സ്വകാര്യ മേഖലയില്‍ കൂടി ചികിത്സ ലഭ്യമാക്കണം. ഇതര സംസ്ഥാനത്തെത്തി അവിടെ പോസിറ്റീവായവരുടെ വിവരം അടിയന്തരമായി ലഭ്യമാക്കി അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തണം. സെന്റിയനല്‍ സര്‍വ്വേയില്‍ കണ്ടെത്തുന്ന രോഗികളുടെ വിവരം വിദഗ്ധ സമിതിക്കുപോലും സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. ഈ രീതി മാറ്റണം. കണക്കുകള്‍ ലഭ്യമാക്കി അതേക്കുറിച്ച് വിശദമായി പഠിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...