ഉ​​​​ത്ര വ​​​​ധ​​​​ക്കേസ് : ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ഉ​​​​ത്ര വ​​​​ധ​​​​ക്കേ​​​​സില്‍ നിര്‍ണായക വഴിത്തിരിവ്. ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക ഉത്രയ്ക്ക് നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച്‌ പഴച്ചാറില്‍ കലക്കി നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു. ഉത്രയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മേയ് 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റു മരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...