സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകളില്‍ കുറവ് വരുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളില്‍ കുറവ് വരുത്തി. 4,500 രൂപയായിരുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ തുക 2,750 ആയി നിശ്ചയിച്ചു. പരിശോധനകള്‍ക്ക് 20 മെഷീനുകള്‍ കൂടി വാങ്ങാനും തീരുമാനമായി. ഭാവിയില്‍ കോവിഡ് ചികില്‍സയില്‍ സ്വകാര്യ മേഖലകൂടി പങ്കാളികളാകുന്നതിന്റെ മുന്നോടിയായാണ്. നിരക്കുകളില്‍ കുറവു വരുത്തിയത്.

4500 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി 2750 രൂപയേ ചെലവ് വരൂ. ശസ്ത്രക്രിയയ്ക്ക് മുന്‍പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധന ആദ്യ ഘട്ടത്തിന് നിലവിലുളള 1500 രൂപ തുടരും. ട്രൂനാറ്റ് ഒന്നാംഘട്ടത്തില്‍ പോസിറ്റീവ് ആയവര്‍ക്ക് ചെയ്യുന്ന രണ്ടാംഘട്ടത്തിന് മൂവായിരം രൂപയായിരുന്നത് 1500 ആയി കുറച്ചു. എക്സ്പര്‍ട്ട് നാറ്റ് ടെസ്റ്റിന് – 3000 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്കുന്ന സാംപിളുകള്‍ക്ക് 2500 രൂപ നല്കാനാണ് ധാരണ. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്ത് സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്തിയാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...