കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ ; രണ്ടാം തരംഗം പോലെ രൂക്ഷമാകില്ല : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തിയേക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. രാജ്യവ്യാപകമായി കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെങ്കിലും അത് രണ്ടാം തരംഗത്തിന്റെ അത്ര ഗുരുതരമാകില്ലെന്ന് ഐസിഎംആറിലെ എപ്പിഡമോളജി വിഭാഗം തലവൻ കൂടിയായ ഡോക്ടർ സമിരാൻ പാണ്ഡ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിൽ വില്ലനാകാൻ ഡെൽറ്റ വകഭേദത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിൽ ഏറെ പേരെയും ബാധിക്കുക ഡെൽറ്റ വകഭേദമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അത് കൂടുതൽ പേരെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുന്ന നാല് ഘടകങ്ങളുണ്ടെന്ന് ഡോ.സമിരാൻ പാണ്ഡ പറയുന്നു. ഇപ്പോഴുള്ള രോഗപ്രതിരോധശേഷിയെ മറിക്കടക്കുന്ന ഒരു കോവിഡ് വകഭേദം ഉണ്ടാകാം. സംസ്ഥാനങ്ങളുടെ പക്വതയില്ലാത്ത കോവിഡ് നിയന്ത്രണങ്ങൾ ചിലപ്പോൾ കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിൽ ആളുകളിൽ രോഗപ്രതിരോധ ശേഷി കുറയുന്നത് കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് വകഭേദം പടരാനുള്ള സാധ്യത കൂട്ടുമെന്ന് ഏയിംസ് ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതം എത്രത്തോളമെന്ന് കണ്ടെത്താനായി നിരവധി പഠനങ്ങൾ നടത്തിയിരുന്നു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുകയും രോഗപ്രതിരോധ ശേഷിയെ മറിക്കടക്കാൻ തക്കതുമായ ഒരു വകഭേദം പടരുകയാണെങ്കിൽ കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാൾ രൂക്ഷമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിഗമനപ്രകാരം മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയാത്തതും അപകടകരവുമാണ്. സംസ്ഥാന സർക്കാരുകളോട് കോവിഡ് ഏറ്റവും കൂടുതൽ പടരാനിടയുള്ള പൊതുചടങ്ങുകൾ ഉപേക്ഷിക്കാനും ഐഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....