കോവിഡ് മൂന്നാം തരംഗത്തിലേക്ക് ഇന്ത്യയെ നയിക്കാവുന്ന നാല് കാരണങ്ങള്‍ ഇവ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്താമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്ര കടുത്തതാകില്ല മൂന്നാം തരംഗമെന്നാണ് ഐ.സി.എം.ആറിന്റെ നിഗമനം.

നാല് കാരണങ്ങളാണ് ഇന്ത്യയെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കാന്‍ സാധ്യതയെന്ന് ഐ.സി.എം.ആറിലെ സാംക്രമിക രോഗ, പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ സമീരന്‍ പാണ്ഡ പറയുന്നു. ഇതില്‍ ആദ്യത്തേത് ആദ്യ രണ്ട് തരംഗങ്ങളില്‍ ജനങ്ങള്‍ കൈവരിച്ച പ്രതിരോധശേഷിയില്‍ ഇടിവ് സംഭവിക്കാനുള്ള സാധ്യതയാണ്. പ്രതിരോധശേഷി വല്ലാതെ താഴ്ന്നു പോയാല്‍ മൂന്നാം തരംഗത്തിലേക്ക് സ്വാഭാവികമായും രാജ്യം നയിക്കപ്പെടും.

രണ്ടാമത്തെ സാധ്യത ജനങ്ങല്‍ കൈവരിച്ച പ്രതിരോധശേഷിയെ വെട്ടിച്ചു കടക്കാവുന്ന ഒരു കോവിഡ് വകഭേദമാണ്. ഡെല്‍റ്റ വകഭേദമായിരുന്നു ഇന്ത്യയിന്ല്‍ രണ്ടാം തരംഗത്തിന് കാരണമായത്. കോവിഡ് കേസുകള്‍ ഉയരുന്നത് ഡെല്‍റ്റയ്ക്ക് വീണ്ടും വ്യതിയാനം സംഭവിക്കാനുള്ള അവസരമുണ്ടാകും. ഇനി അഥവാ ഈ വകഭേദം പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വകഭേദത്തിന് ഉണ്ടാകാവുന്ന വര്‍ധിച്ച വ്യാപന ശേഷിയാണ് മൂന്നാം തരംഗത്തിന്റെ ശക്തമായ മറ്റൊരു സാധ്യത.

കോവിഡ് നിയന്ത്രണങ്ങല്‍ വ്യാപനം കുറയും മുന്‍പ് സംസ്ഥാനങ്ങള്‍ പിന്‍വലിക്കുന്നതും കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകാമെന്ന് ഡോക്ടര്‍ സമീരന്‍ പറഞ്ഞു . അതേസമയം ലോകം മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസുസ് പറയുന്നു. അതിവേഗം പടരുന്ന കോവിഡ് ഡെല്‍റ്റ വകഭേദമാണ് ഇതിന് പിന്നിലെന്നും ലോകാരോഗ്യസംഘടന മേധാവി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...