മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല ; ഡിജിറ്റല്‍ പഠനം തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല. വിവിധ ധനസ്രോതസ്സുകൾ യോജിപ്പിച്ച് പഠനോപകരണങ്ങൾ നൽകും. സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വേർതിരിവ് ഉണ്ടാകില്ല. അതിനാവശ്യമായ കരുതൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഒരു വിഭാഗം കുട്ടികൾ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണം വാങ്ങാൻ ശേഷിയില്ലാത്തവരാണ്. ഒന്നാം തരംഗം വന്നപ്പോൾ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാം തരംഗത്തെക്കുറിച്ചു പറയുന്നു. അതു സൂചിപ്പിക്കുന്നത് കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയിൽ ഉണ്ടാവുമെന്നാണ്.

അതുകൊണ്ടുതന്നെ ഓൺലൈൻ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന് പറയാനാകില്ല. പാഠപുസ്തകം പോലെ എല്ലാവർക്കും ഡിജിറ്റൽ ഉപകരണം ആവശ്യമാണ്. അതിനു സാധ്യമായതെല്ലാം ചെയ്യും. പലയിടത്തും കണക്ടിവിറ്റിയുടെ പ്രശ്നമുണ്ട്. അതിനായി എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ഇബി, കേബിൾ നെറ്റ്‌വർക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...