ബിജെപിയിൽനിന്ന് പാർട്ടിക്ക് ഒരു ലക്ഷം കിട്ടി ; കൂടുതല്‍ തെളിവുണ്ടെന്ന് പ്രസീത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പണം നല്‍കിയതിന്റെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രസീത. അന്വേഷണമുണ്ടായാല്‍ അത് കൈമാറും, പണം നല്‍കുന്നത് നേരില്‍ കണ്ടില്ല. ബിജെപിയില്‍ നിന്ന് ഒരു ലക്ഷം പാര്‍ട്ടിക്ക് കിട്ടി. ഇത് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പാർട്ടി ചോദിച്ചപ്പോൾ സുരേന്ദ്രൻ നൽകിയതാണ്. ജാനുവിന് പത്തുലക്ഷം രൂപ കൊടുത്തത് നേരില്‍ കണ്ടിട്ടില്ലെന്നും പ്രസീത പറഞ്ഞു.

തിരുവനന്തപുരത്തെ ഹോട്ടലില്‍ സുരേന്ദ്രന്‍ വന്നത് പണം കൈമാറാനാണ്. സി.കെ. ജാനു 10 കോടി ചോദിച്ചപ്പോൾ അതിനെ എതിർത്തിരുന്നുവെന്നും പ്രസീത പറഞ്ഞു. ഞങ്ങൾ ഇടനിലക്കാരാണെന്നും ജാനുവിനും സുരേന്ദ്രനും മറ്റു നേതാക്കൾക്കും നേരിട്ടു സംസാരിക്കാമെന്നും എന്തിനാണ് ഞങ്ങളെ ഇടപെടീക്കുന്നതെന്നുമായിരുന്നു അവര്‍ ചോദിച്ചത്.

ജാനുവിനൊപ്പം പാർട്ടിയിൽ ഒരുമിച്ചു പ്രവർത്തിച്ചതാണ്. ആറാം തീയതിയാണ് പണം കൊടുക്കാമെന്ന് ഏറ്റത്. എന്നാൽ അന്ന് ജാനു വരാൻ വൈകി. പിറ്റേന്ന് രാവിലെ സുരേന്ദ്രൻ വിളിച്ച് പണം കൊടുക്കുന്ന കാര്യം പറഞ്ഞു. അതിനുശേഷമാണ് ജാനു എന്റെ ഫോണിൽ വിളിച്ചയാൾക്ക് റൂം നമ്പർ പറഞ്ഞുകൊടുത്തു. അവർ മുറിയിലെത്തി പണം കൈമാറി. പണമിടപാടിനാണ് അവർ മുറിയിലെത്തിയത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണെന്നും പ്രസീത പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...