ഡിജിറ്റൽ പരസ്യ മര്യാദാ ലംഘനം ; ഗൂഗിളിന് 1950 കോടി രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിൾ 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴ നൽകണമെന്ന് ഫ്ര​​ഞ്ച് കോംപറ്റീഷൻ അതോറിറ്റി. ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്ന ചൂണ്ടിക്കാട്ടി 2019ൽ റൂപർട് മർഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോർപ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെൽജിയൻ മാധ്യമ സ്ഥാപനമായ റൊസൽ എന്നിവ നൽകിയ പരാതിയിലാണ് ഉത്തരവ്. കേസിൽ നിന്ന് ലെ ഫിഗരോ കഴിഞ്ഞ നവംബറിൽ പിന്മാറിയെങ്കിലും ന്യൂസ് കോർപ്, റൊസൽ എന്നിവ മുന്നോട്ടു പോയി.

ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകൾക്ക് ആനുപാതികമല്ലാത്ത മുൻഗണന നൽകിയെന്ന് അതോറിറ്റി കണ്ടെത്തി. ഇതുവഴി മറ്റ് പരസ്യ പ്ലാറ്റ്ഫോമുകളുടെയും അവയുടെ പരസ്യം വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിൽ നൽകുന്ന മാധ്യമ സ്ഥാപനങ്ങളുടെയും സാധ്യത അടയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. മറ്റ് പ്ലാറ്റ്ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്ഫോമുകൾ കമ്മീഷനിൽ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷൻ അതോറിറ്റി കണ്ടെത്തി. ഉത്തരവിൽ ഗൂഗിൾ തർക്കമുന്നയിച്ചിട്ടില്ല. ഉത്തരവിനനുസരിച്ച് പ്രവർത്തനരീതിയിൽ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

2019 ഡിസംബറിൽ ഫ്രാൻസിൽ സമാനമായ കേസിൽ ഗൂഗിളിന് 150 മില്യൻ യൂറോ പിഴചുമത്തിയിരുന്നു. 2018ൽ വിപണി മര്യാദകൾ ലംഘിച്ചതിനു ഗൂഗിൾ 34,500 കോടി രൂപ പിഴ നൽകണമെന്നു യൂറോപ്യൻ കമ്മീഷൻ നിർദേശിച്ചിരുന്നു. ഗൂഗിൾ അവരുടെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വൻ സ്വാധീനം ഉപയോഗിച്ച് മറ്റു കമ്പനികളുടെ സാധ്യതകൾ അടയ്ക്കുകയാണെന്ന് അന്നു കമ്മീഷൻ വിലയിരുത്തി.

ഗൂഗിളും ഫെയ്സ്ബുക്കും മാധ്യമ വാർത്തകൾ സെർച്, ന്യൂസ് ഫീഡുകൾക്കൊപ്പം നൽകി കോടിക്കണക്കിനു ഡോളർ പരസ്യവരുമാനം നേടുന്നത് സംബന്ധിച്ച് ഓസ്ട്രേലിയയിൽ അടക്കം നിയമ യുദ്ധങ്ങൾ അടുത്തിടെ നടന്നു. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രതിഫലം നൽകണമെന്ന നിയമത്തിന് ഗൂഗിളും ഫെയ്സ്ബുക്കും ഒടുവിൽ വഴങ്ങേണ്ടി വന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...