തിരുവനന്തപുരത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുന്നു ; ആശങ്കയില്‍ ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  :  തിരുവനന്തപുരത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂര്‍, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലാണ് ആശങ്ക. അതേസമയം രോഗലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ പാര്‍പ്പിക്കാമെന്ന കളക്ടറുടെ ഉത്തരവ് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയാലേ നടപ്പിലാവൂ.

തീരദേശ ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ കഴിഞ്ഞ ദിവസം 22 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ചുതെങ്ങുമായി ഏറെ സമ്പര്‍ക്കമുള്ള കടയ്ക്കാവൂരില്‍ പത്ത് ദിവസത്തിനുള്ളില്‍ 32 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുളത്തൂര്‍ പഞ്ചായത്തില്‍ പൊഴിയൂര്‍ ഉള്‍പ്പെടുന്ന ആറ് തീരദേശവാര്‍ഡുകളിലായിരുന്നു കൂടുതല്‍ കേസുകളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം കുളത്തൂരില്‍ തീരദേശവാര്‍ഡുകള്‍ക്ക് പുറത്തെ ആറ് പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാവിളക്കടവ്, വെങ്കടമ്പ് , പൂഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുല്ലുവിളയില്‍ രണ്ട് ദിവസത്തിനുള്ളില്‍ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തീരദേശ ക്ലസ്റ്ററുകളിലെ പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും സമീപപ്രദേശങ്ങളില്‍ രോഗം വ്യാപിക്കുന്നതാണ് നിലവില്‍ ആശങ്ക.

രോഗികളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാമെന്ന് തിരുവന്തപുരം കളക്ടര്‍ ഉത്തരവിറക്കിയത്. പ്രതിപക്ഷനേതാവ് അടക്കം ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ രോഗികളെ വീട്ടില്‍ പാര്‍പ്പിക്കുന്നത് സംബന്ധിച്ച്‌ അവ്യക്തത തുടരുകയാണ്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയത് ശേഷമേ ജില്ലയില്‍ ഇത് നടപ്പാക്കുകയുള്ളൂ. അതേസമയം കൊവിഡ് ചികിത്സയില്‍ 10 സ്വകാര്യ ആശുപത്രികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ധാരണയിലെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ ധാരണയാകുമെന്നാണ് കണക്കൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...