പത്തനംതിട്ടയില്‍ ഇന്ന് 877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മെയ് 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 877 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 872 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 8
2. പന്തളം 31
3. പത്തനംതിട്ട 70
4. തിരുവല്ല 44
5. ആനിക്കാട് 2
6. ആറന്മുള 16
7. അരുവാപുലം 9
8. അയിരൂര്‍ 14
9. ചെന്നീര്‍ക്കര 6
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 21
12. ഏറത്ത് 18
13. ഇലന്തൂര്‍ 23
14. ഏനാദിമംഗലം 10
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 14
19. കടപ്ര 26
20. കലഞ്ഞൂര്‍ 26
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 6
23. കൊടുമണ്‍ 10
24. കോയിപ്രം 21
25. കോന്നി 17
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 14
28. കോഴഞ്ചേരി 11
29. കുളനട 37
30. കുന്നന്താനം 16
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 6
34. മല്ലപ്പുഴശ്ശേരി 24
35. മെഴുവേലി 15
36. മൈലപ്ര 4
37. നാറാണംമൂഴി 18
38. നാരങ്ങാനം 8
39. നെടുമ്പ്രം 4
40. നിരണം 15
41. ഓമല്ലൂര്‍ 19
42. പള്ളിക്കല്‍ 17
43. പന്തളം-തെക്കേക്കര 10
44. പെരിങ്ങര 24
45. പ്രമാടം 14
46. പുറമറ്റം 3
47. റാന്നി 19
48. റാന്നി-പഴവങ്ങാടി 14
49. റാന്നി-അങ്ങാടി 6
50. റാന്നി-പെരുനാട് 32
51. സീതത്തോട് 37
52. തണ്ണിത്തോട് 9
53. തോട്ടപ്പുഴശ്ശേരി 44
54. തുമ്പമണ്‍ 3
55. വടശ്ശേരിക്കര 8
56. വളളിക്കോട് 7
57. വെച്ചൂച്ചിറ 12

ജില്ലയില്‍ ഇതുവരെ ആകെ 98330 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 90994 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 16/05/2021-ല്‍ രോഗബാധ സ്ഥിരീകരിച്ച മല്ലപ്പുഴശേരി സ്വദേശി(58) 21/05/2021-ല്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം സ്വവസതിയില്‍ മരണമടഞ്ഞു.

2) 11/05/2021-ല്‍ രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശിനി(74) 21/05/2021ല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) ചന്ദനപ്പളളി സ്വദേശിനി (65) 20.05.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) മല്ലപ്പളളി സ്വദേശിനി (61) 14.05.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) വെച്ചൂച്ചിറ സ്വദേശി (47) 22.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

6) 05/05/2021-ല്‍ രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി(77) 20/05/2021-ല്‍ തിരുവല്ലയില്‍ ഉളള സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം സ്വവസതിയില്‍ മരണമടഞ്ഞു.

7) 19/05/2021-ല്‍ രോഗബാധ സ്ഥിരീകരിച്ച റാന്നി – പഴവങ്ങാടി സ്വദേശി (55) 22/05/2021-ല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1486 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 84745 ആണ്. പത്തനംതിട്ട ജില്ലക്കാരായ 13144 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12692 പേര്‍ ജില്ലയിലും 452 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 23199 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1043 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3385 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 83 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 60 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 27627 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 267871, 1140, 269011.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 236307, 1406, 237713.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48074, 86, 48160.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8027, 7, 8034.
6 സി.ബി.നാറ്റ് പരിശോധന 808, 5, 813.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 561572 , 2644, 564216.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 393626, 2241, 395867.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 955198, 4885, 960083.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4885 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1783 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.24 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 20.4 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 203 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 109 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 981 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...