ന്യുഡല്‍ഹി : രാജ്യത്തെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കേരളത്തില്‍. കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കടുത്ത അതൃപ്തിയും ആശങ്കയും അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
അതിരൂക്ഷമായ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതില്‍ കേരളത്തിലേക്കാണ് കേന്ദ്രസംഘം ആദ്യമെത്തുക. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘമാണ് കേരളത്തില്‍ എത്തുന്നത്.
കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. ആദ്യസന്ദര്‍ശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. എല്ലാ ദിവസവും കൊവിഡ് കണക്ക് ഉയരുക തന്നെയാണ് കേരളത്തില്‍. മരണസംഖ്യയിലും ടി.പി.ആറിലും കുറവില്ല.