നിയന്ത്രണങ്ങള്‍ ഫലം കണ്ടു ; തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം കുറയുന്നു : കളക്‌ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡിന്റെ അതിരൂക്ഷമായ സമൂഹ വ്യാപനത്തില്‍ നിന്ന് തലസ്ഥാന ജില്ല കരകയറുന്നു. ഈ മാസം ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലംകാണുന്നതിന്റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജില്ലയില്‍ ആയിരത്തിന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ഈ ദിവസങ്ങളിലെല്ലാം രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായതും ആശ്വാസം നല്‍കുന്നതാണ്.

കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളുടെ ഫലമാണ് രോഗപ്പകര്‍ച്ച കുറയുന്നുവെന്ന കണക്കുകള്‍ തെളിയിക്കുന്നതെന്ന് ജില്ലാ കളക്‌ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഈ മാസം 11 മുതലുളള ഒരാഴ്‌ചക്കിടെ ജില്ലയില്‍ 5591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിലെ രോഗമുക്തരുടെ എണ്ണം 7341 ആണ്. ജില്ലയിലെ ആകെ രോഗമുക്തി നിരക്ക് 79 ശതമാനമായി. സംസ്ഥാന ശരാശരി 72 ആണ്.

സംസ്ഥാനത്ത് തന്നെ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുളള രണ്ടാമത്തെ ജില്ലയും തിരുവനന്തപുരമാണ്. വയനാടാണ് ഒന്നാം സ്ഥാനത്ത്. പരിശോധനകളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് തിരുവനന്തപുരം. ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന 5905 പേര്‍ രോഗം സ്ഥിരീകരിച്ചവരാണ്. ഇവരുടെ സമ്ബര്‍ക്കവും മറ്റ് വിവരങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തില്‍ കളക്ട‌റേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള വാര്‍ റൂമില്‍ കൃത്യമായി ശേഖരിക്കുന്നുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സമ്ബര്‍ക്ക ബാധിതരെ ക്വാറന്റൈനിലാക്കുന്നത്.

ജില്ലയിലെ ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ക്കും പ്രത്യേകം ചുമതല നല്‍കിയാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനം. രോഗബാധ ഏറെയുളള സ്ഥലങ്ങള്‍ സംബന്ധിച്ച്‌ വാര്‍ റൂമില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെയും ആരോഗ്യ വകുപ്പിന്റെുയം അഭിപ്രായപ്രകാരം കണ്ടെയ്ന്‍മെന്റ് സോണാക്കേണ്ട പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ ആറു താലൂക്കുകളിലായി 388 കണ്ടയ്ന്‍മെന്റ് സോണുകളാണുള്ളത്. തലസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ നിയന്ത്രണങ്ങള്‍ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...