ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തി. അഞ്ചു സംസ്ഥാനങ്ങളിലാണ് 66 ശതമാനം കോവിഡ് കേസുകളും ഉള്ളത്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ രാജ്യത്ത് 22 കോടി 41 ലക്ഷം പേര്‍ക്ക് നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കള്‍ മുന്നിലാണ് ഇന്ത്യ. 60 വയസ്സിന് മുകളിലുള്ള 40 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു.