കൊവിഡ് ചികിൽസയ്ക്ക് അമിതനിരക്ക് : ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയിൽ കോവിഡ് ചികിത്സയ്ക്കു രോഗിയിൽനിന്ന് അമിത നിരക്ക് ഈടാക്കിയ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്ത് ആലുവ ഈസ്റ്റ് പോലീസ്. കൊച്ചി വടുതല സ്വദേശിനി സബീന സജിയുടെ ഭർത്താവു നൽകിയ പരാതിയിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവരം പുറത്തുവന്നതോടെ കോടതിയും ആരോഗ്യ വകുപ്പും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ റിപ്പോർട്ടു നൽകാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

യുവതിയിൽനിന്നു ചികിത്സയ്ക്കായി അമിത തുക ഈടാക്കിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫിസറോട് കളക്ടർ റിപ്പോർട്ട് തേടി. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ ആശുപത്രിയിൽനിന്നു തന്നെ സമാനമായ ഏതാനും ബില്ലുകളിലും പരാതികൾ ഉയർന്നിട്ടുണ്ട്. വടുതല സ്വദേശിയായ 70കാരിയുടെ ചികിത്സയ്ക്ക് ഒമ്പതു ദിവസത്തെ പിപിഇ കിറ്റിനായി 51,520 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ഇത്രയും ദിവസത്തെ ഭക്ഷണത്തിന് 5790 രൂപയും ഈടാക്കി. മരുന്നിനുമാത്രം 10,504 രൂപയാണ് ഈടാക്കിയത്.

ഒരു ദിവസത്തെ ചികിത്സയ്ക്കും ഭക്ഷണത്തിനുമായി ആശുപത്രി ഈടാക്കിയത് 24,760 രൂപയാണ്. മൂന്നു നേരത്തെ ഭക്ഷണത്തിനു മാത്രം 1380 രൂപ ഈടാക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ മാസം 18നു വൈകിട്ടോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 50,000 രൂപ അഡ്വാൻസ് സ്വീകരിച്ചശേഷമാണു പ്രവേശനം നൽകിയത്. അടുത്ത ദിവസം ഉച്ചവരെ ആയിട്ടും ഡോക്ടർ എത്താതിരുന്നതോടെ ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഉച്ച കഴിഞ്ഞു മൂന്നുമണിക്കു മാത്രമാണ് ഡോക്ടറെത്തിയത്. തുടർന്ന് ഇവരെ മാനസികമായി സമ്മർദത്തിലാക്കുകയും ഡിസ്ചാർജ് നിരുൽസാഹപ്പെടുത്തുകയും ചെയ്തു. തനിക്കു മാനസിക രോഗമാണെന്നു വരുത്തിത്തീർക്കാനാണ് ആശുപത്രിക്കാരുടെ ശ്രമിക്കുന്നതെന്നും യുവതി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...