കോവിഡ് ചികിത്സയ്ക്കായി എറണാകുളത്ത് ഒഴിവുള്ളത് 2375 കിടക്കകള്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 2375 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4743 കിടക്കകളില്‍ 2368 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച്‌ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി 1982 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 672 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 51 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1310 കിടക്കകള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 19 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ  നേതൃത്വത്തില്‍ 11 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററുകളില്‍ 947 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 513 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 434 കിടക്കകള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററുകളിലായി ലഭ്യമാണ്.

ആരോഗ്യ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ്  ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററുകളില്‍ 626 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 443 പേര്‍ ചികിത്സയിലാണ്. ഓക്സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ്  ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 183 കിടക്കകള്‍ വിവിധ സെക്കന്റ്  ലൈന്‍ ട്രീറ്റ്മെന്റ്  സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 14 സര്‍ക്കാര്‍ ആശുപത്രികളിലായി 1134 കിടക്കകള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 721 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 413 കിടക്കകളും ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...