ബംഗാളിലെ ബിജെപി നേതാക്കൾ നാരദാ കേസിന്റെ കാര്യം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായി തൃണമൂൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത  : ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നാരദ കേസ് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിജെപി നേതാക്കൾ മറച്ചുവെച്ചതായി റിപ്പോർട്ട്. നദീഗ്രാമിൽ മത്സരിച്ച ബിജെപി നേതാവ് സുവേന്ദു അധികാരി കേസ് നമ്പർ മാത്രമെ സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ളു. മറ്റൊരു തൃണമൂൽ നേതാവ് മുകുൾ റോയ് നാരദ കേസിനെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇവരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിക്കും തൃണമൂൽ ആലോചിക്കുന്നുണ്ട്. നാരദാ കേസിൽ ഉൾപ്പെട്ട തൃണമൂൽ നേതാക്കളെല്ലാം കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു

നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കൽക്കട്ട ഹൈക്കോടതി പരിഗണിക്കും. സിബിഐ കോടതി നൽകിയ ഇവരുടെ ജാമ്യം തിങ്കളാഴ്ച രാത്രി കേസ് പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലുപേരുടെയും ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ ആദ്യം ആലോചിച്ചെങ്കിലും ഇന്നത്തെ ഹൈക്കോടതി തീരുമാനത്തിന് ശേഷം മതി അതെന്നാണ് തൃണമൂൽ തീരുമാനം. തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ സിബിഐ ഓഫീസിലെത്തി മുഖ്യമന്ത്രി മമത ബാനർജി തന്നെ പ്രതിഷേധിക്കുകയും സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്ത സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...